യു.ഡി.എഫ് അവിശ്വാസം പാസ്സായി : പനമരം പഞ്ചായത്ത് പ്രസിഡൻ്റ് പുറത്ത്

പനമരം : പനമരം പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എൽ.ഡി.എഫിന് നഷ്ടമായി. പ്രസിഡൻ്റിനെതിരെയുള്ള യു.ഡി.എഫ് അവിശ്വാസം പാസ്സായതിനെത്തുടർന്നാണ് എൽ.ഡി.എഫിന് സ്ഥാനം നഷ്ടമായത്.
അവിശ്വാസപ്രമേയത്തിന് അനുകൂലമായി എൽ.ഡി.എഫിലെ ബെന്നി ചെറിയാൻ വോട്ട്ചെയ്തതോടെയാണ് പ്രസിഡൻ്റ് പുറത്തായത്ത്. 23 അംഗ ഭരണസമിതിയിൽ 11 സീറ്റ് എൽഡിഎഫിനും, 11 സീറ്റ് യുഡിഎഫിനുമായിരുന്നു. ഒരു സീറ്റ് ബി.ജെ.പിക്കാണ്.