പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പുല്‍പ്പള്ളി : കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ ന്യൂ മാഹി സേന പുതുക്കൊടി വീട്ടില്‍ സി.കെ ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയകത്ത് വീട്ടില്‍ വി. അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായന്‍ കണ്ടി വീട്ടില്‍ കെ.കെ ഷഫീഖ് (33) എന്നിവരെയാണ് പുല്‍പള്ളി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
പുല്‍പള്ളി പഞ്ഞിമുക്ക് എന്ന സ്ഥലത്ത് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇവരെ പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 245 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ലഹരിവിരുദ്ധ സ്‌ക്വാഡിനൊപ്പം സബ് ഇന്‍സ്‌പെക്ടര്‍ പി.ജി സാജന്‍, എസ്.സി.പി.ഓ വര്‍ഗീസ്, സി.പി.ഓമാരായ സുജിന്‍ ലാല്‍, കെ.വി ഷിജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.