പെരിക്കല്ലൂരിൽ രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

പുൽപ്പള്ളി : പെരിക്കല്ലൂരിൽ ബൈക്കിൽ കടത്തിയ 1.714 കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പുൽപ്പള്ളി താന്നിത്തെരുവ് സ്വദേശി തടത്തിൽ വീട്ടിൽ ശ്യാംമോഹൻ ( 22 ),
പെരിക്കല്ലൂർ സ്വദേശി മുക്കോണത്ത്തൊടിയിൽ വീട്ടിൽ എം.പി. അജിത്ത് (25 )
എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച KL 36 G 6944 നമ്പർ പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതികളെ തുടർനടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ചിന് കൈമാറി.
കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കേരളാ- കർണ്ണാടക അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പ്രിവൻ്റീവ് ഓഫീസർ സുനിൽകുമാർ MA, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് VB, സുരേഷ് M, രാജേഷ് ER, മുഹമ്മദ് മുസ്തഫ T, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വീരാൻകോയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.