പെരുന്തട്ടയില്‍ വന്യജീവി പശുവിനെ ആക്രമിച്ചു കൊന്നു : കടുവയെന്ന് സംശയം

കല്‍പ്പറ്റ : പെരുന്തട്ടയില്‍ വന്യജീവി പശുവിനെ ആക്രമിച്ചു കൊന്നു. കോഫി ബോര്‍ഡിന്റെ തോട്ടത്തിനു സമീപം താമസിക്കുന്ന സബ്രഹ്മണ്യന്റെ പശുവാണ് ചത്തത്. ഇന്നലെ രാത്രിയാണ് സംഭവം. വന്യമൃഗം ഭാഗികമായി ഭക്ഷിച്ച നിലയിലാണ് രാവിലെ ജഡം കണ്ടെത്തിയത്. കടുവ സാന്നിധ്യമുള്ളതാണ് പെരുന്തട്ടയും സമീപ പ്രദേശങ്ങളും. പശുവിനെ പിടിച്ചത് കടുവയാണെന്ന സംശയത്തിലാണ് നാട്ടുകാര്‍.