വയനാട്ടിലെ അധ്യാപക ഒഴിവുകൾ

വാരാമ്പറ്റ ഗവ.ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി പങ്കെടുക്കണം. ഫോണ്‍-9447829686
വടുവൻചാൽ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി മലയാളം അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 10 ന് സ്കൂൾ ഓഫിസിൽ നടക്കും.
ബത്തേരി : ബീനാച്ചി ഗവ. ഹൈസ്കൂളിൽ ജൂനിയർ അറബിക് (എൽ.പി.) ദിവസവേതന അധ്യാപക നിയമനം. അഭിമുഖം ജനുവരി മൂന്നിന് രണ്ടിന് സ്കൂൾ ഓഫീസിൽ.
തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 11ന് നടക്കും.