March 17, 2025

ടെൻഡറുകൾ ക്ഷണിച്ചു

Share

 

സുൽത്താൻ ബത്തേരി ഐ.സി.ഡി.എസ് പ്രോജക്റ്റിന് കീഴിലെ 117 അങ്കണവാടികളിലേക്ക് കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 18ന് ഉച്ചയ്ക്ക് ഒന്നിനകം സുൽത്താൻ ബത്തേരി ശിശു വികസന പദ്ധതി ഓഫീസിൽ നൽകണം. ഫോൺ – 04936 222844.

 

 

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ 70 അങ്കണവാടികളിൽ ഷൂ റാക്ക് സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 20 ന് ഉച്ചക്ക് 12 നകം ലഭിക്കണം. ഫോൺ – 04935 240324.

 

 

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലെ 70 അങ്കണവാടികളിലേക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍/ അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 16 ന് ഉച്ചക്ക് 1.30 നകം മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസില്‍ ലഭിക്കണം. ഫോണ്‍ – 04935 240324.

 

 

കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ മേപ്പാടി, പൊഴുതന, മൂപ്പൈനാട്, തരിയോട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലെ 132 അംഗനവാടികളിലേക്ക് അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 21 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ അഡീഷണന്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 04936 201110, 8921134846.

 

 

മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 70 അങ്കണവാടികളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 1.30 വരെ ക്വട്ടേഷനുകള്‍ മാനന്തവാടി മൈസൂര്‍ റോഡിലുള്ള ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 04935 240324

 

 

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലുള്ള 70 അങ്കണവാടികളില്‍ പാത്രം വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24 ഉച്ചയ്ക്ക് 1.30 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും.

 

 

കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള 130 അങ്കണവാടികളിലേക്ക് കണ്ടിന്‍ജന്‍സി ഐറ്റംസ് വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 12 ഉച്ചയ്ക്ക് 2.30 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ 04936 207014.

 

സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡിസംബര്‍ അവസാന വാരം മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവം സര്‍ഗ്ഗോത്സവത്തിലേക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ്, പന്തല്‍, പോര്‍ട്ടബിള്‍ ടോയ്‌ലെറ്റ് ഒരുക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഓരോന്നിനുമായി പ്രത്യേകം ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷനുകള്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ലഭിക്കണം. 04935 240210.

 

 

 

സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ നഗരസഭയ്ക്ക് കീഴിലെ 21 അങ്കണവാടികളില്‍ ആര്‍.ഒ യൂണിറ്റ് സ്ഥാപിക്കുന്നതിന് വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 20 ന് രാവിലെ 11.30 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ടെണ്ടര്‍ തുറക്കും.ഫോണ്‍ 04936 222844

 

സുല്‍ത്താന്‍ബത്തേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 87 അങ്കണവാടികളില്‍ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12.30 ന് ടെണ്ടര്‍ തുറക്കും.

 

സുല്‍ത്താന്‍ബത്തേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 42 അങ്കണവാടികളില്‍ വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ന് രാവിലെ 11 വരെ ടെണ്ടറുകള്‍ഓഫീസില്‍ സ്വീകരിക്കും.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.