കുതിച്ചുയർന്ന് സ്വര്‍ണവില ; ഒറ്റയടിക്ക് 600 രൂപ കൂടി

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. 600 രൂപയാണ് ഒരു പവന് ഇന്ന് കുത്തനെ വർധിച്ചത്. 57,640 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7215 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ്.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്.