ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പ്രധാന പ്രതി പിടിയിൽ

മാനന്തവാടി : പേരിയ ചന്ദനത്തോട് വനഭാഗത്ത് നിന്ന് പുള്ളിമാനിനെ വെടിവെച്ചു കൊന്നു കാറിൽ കടത്തി കൊണ്ടുപോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കുഞ്ഞാം കല്ലേരി വീട്ടിൽ ആലിക്കുട്ടി (56) യാണ് പിടിയിലായത്. ഇയാളെ മാനന്തവാടി ജെഎഫ്‌സിഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
2023 നവംബർ മാസം 23 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഒരുവർഷം ആയി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഇന്നലെ മാനന്തവാടി കോടതിയിൽ ഹാജരാകുകയായിരുന്നു. പ്രതിയുടെ മകനും കൂട്ടുപ്രതിയും ആയ മുഹമ്മദ്, പേരിയ സ്വദേശികളായ ആച്ചി എന്ന അബ്‌ദുൽ അസീസ്, മുഹമ്മദ് റാഫി എന്നിവർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നതായി പേരിയ റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻ പറഞ്ഞു.