ഭാര്യാ സഹോദരനെ വെട്ടി കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ

കേണിച്ചിറ : ഭാര്യാ സഹോദരനെ വെട്ടി കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. കരണി ഉന്നതിയിലെ കണ്ണനാണ് അറസ്റ്റിലായത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം 29 രാത്രിയാണ് മദ്യലഹരിയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കണ്ണൻ ഇരുളം അമ്പലപ്പടി ഉന്നതിയിലെ കയമയുടെ മകൻ സുരേഷിനെ(35) വെട്ടിയത്.
മദ്യലഹരിയിലുണ്ടായ വാക് തർക്കത്തിനിടെയാണ് കണ്ണൻ സുരേഷിനെ ആക്രമിച്ചത്. തലയ്ക്ക് അടിയേൽക്കുകയും കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു. സുരേഷിനെ ആദ്യം ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അക്രമത്തിന് ശേഷം ഒളിവിൽപ്പോയ കണ്ണനെ കേണിച്ചിറ പോലീസ് പിടികൂടുകയായിരുന്നു.