വെണ്ണിയോടിലെ മോഷണം : യുവാവ് പിടിയിൽ

കോട്ടത്തറ : വെണ്ണിയോടിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ ജാതിയോട്ടുകുന്ന് കുന്നത്ത് വീട്ടിൽ ഇടിലാൽ (35 )ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിന് വെണ്ണിയോട് ചെട്ട്യാന്‍കണ്ടി മോയിന്‍ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടാകെ വലിച്ചുവാരിയിട്ടതിന് ശേഷം അലമാര കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന അരപ്പവൻ്റെ സ്വര്‍ണാഭരണം കവർന്നു.
മകളെ വിദേശത്തക്ക് യാത്രയാക്കാന്‍ കുടുംബസമേതം വിമാനത്താവളത്തിലേക്ക് പോയതായിരുന്നു ഇവർ. ഈ സമയം നോക്കി വീട്ടിലെ തന്നെ മൺവെട്ടിയുള്‍പ്പെടെയുള്ള ആയുധങ്ങളെടുത്ത് അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.