ഉരുൾ ദുരന്തം : പീപ്പിൾസ് ഫൗണ്ടേഷന്റെ 20 കോടിയുടെ സമഗ്ര പുനരധിവാസ പദ്ധതി പ്രഖ്യാപനം 27 ന്

കൽപ്പറ്റ : മുണ്ടക്കൈയിലും ചൂരൽമലയിലുമണ്ടായ ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ച സമഗ്ര പുനരധിവാസ പദ്ധതി ‘എറൈസ് മേപ്പാടി’ (Arise Meppadi) പ്രഖ്യാപനം നവംബർ 27 ന് മേപ്പാടിയിൽ നടക്കും. 20 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ വിഭാവനംചെയ്തിട്ടുള്ളത്.
മേപ്പാടിയിൽ ദുരന്തം സംഭവിച്ച ദിവസം മുതൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പീപ്പിൾസ് ഫൗണ്ടേഷൻ സജീവമായി രംഗത്തുണ്ടായിരുന്നു. ദുരന്തബാധിതരുടെ സമഗ്ര പുനരധിവാസത്തിനാണ് പീപ്പിൾസ് ഫൗണ്ടേഷൻ അടുത്ത ഘട്ടത്തിൽ ഊന്നൽ നൽകുന്നത്. മേപ്പാടിയിൽ റീജനൽ സെൻറർ തുറക്കുകയും വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ മേഖലകളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.