നോപ്പാർക്കിംഗിൽ വാഹനം നിർത്തിയതിൽ തർക്കം : ഹോം ഗാർഡിന് മർദ്ദനം

കമ്പളക്കാട് : കമ്പളക്കാട് ടൗണിൽ നോപ്പാർക്കിംഗിൽ വാഹനം നിർത്തിയത് ഫോട്ടോ എടുത്ത ഹോം ഗാർഡിന് മർദ്ദനം. കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വെളുത്തപറമ്പത്ത് ഷുക്കൂർ ഹാജിയാണ് കമ്പളക്കാട് ടൗണിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഹെൽമറ്റ് മർദിച്ചത്. പരിക്കേറ്റ ഹോം ഗാർഡ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഷുക്കൂറിനെതിരെ കമ്പളക്കാട് പോലീസ് കേസ്സെടുത്തു.