തെങ്ങില്‍ നിന്നുവീണ് തൊഴിലാളി മരിച്ചു

വെള്ളമുണ്ട : തെങ്ങില്‍നിന്നു വീണ് തൊഴിലാളി മരിച്ചു. നിരവില്‍പ്പുഴ കേളോത്ത് പണിയ ഉന്നതിയിലെ ചണ്ണക്കന്‍-കെമ്പി ദമ്പതികളുടെ മകന്‍ വേണുവാണ് (42) മരിച്ചത്. തേങ്ങയിടുന്നതിന് കയറിയപ്പോള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. അവിവാഹിതനാണ്. സഹോദരങ്ങള്‍: ചന്ദ്രന്‍, സോമന്‍, ശങ്കരന്‍, അനിത, ബിന്ദു.