ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് സ്‌കോളര്‍ഷിപ്പ്; ഡിസംബര്‍ 5 വരെ അപേക്ഷിക്കാം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITS, IIMS, IIISC, IMSC കളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉപരിപഠനം (പിജി/ പിഎച്ച്ഡി) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (മുസ് ലം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഇതില്‍ 50 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.
യോഗ്യത
ബന്ധപ്പെട്ട യോഗ്യത പരീക്ഷയില്‍ (ഡിഗ്രി/ ബിഇ/ ബി.ടെക് / Pre-Qualifying Exam) 55 ശതമാനം മാര്‍ക്ക് നേടണം. ഐ.ഐ.ടികളിലും, ഐ.ഐ.എമ്മുകളിലും രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുധം പഠിക്കുന്ന ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ച് വര്‍ഷ ഐ.എം.എസ്.സി വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും.
ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപ വരെ എപിഎല്‍ വിഭാഗക്കാരെയും പരിഗണിക്കും.
തുക
നിശ്ചിത കോഴ്‌സ് കാലാവധിയില്‍ വിദ്യാര്‍ഥിക്ക് 50,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
അപേക്ഷ
യോഗ്യരായ വിദ്യാര്‍ഥികള്‍ www.minoritywelfare.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷ ഫോറത്തിന്റെ മാതൃക പൂരിപ്പിച്ച് ഡിസംബര്‍ 5ന് മുന്‍പായി ഡയറക്ടര്‍, ന്യൂനപക്ഷ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ അയക്കുക. മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 0471 2302090