വയനാട് സ്വദേശിനിയായ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

കൽപ്പറ്റ : വയനാട് സ്വദേശിയായ വിദ്യാർഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. ചുണ്ടേൽ തുണ്ടത്തിൽ ഷാൻ്റി ആൻ്റണിയുടെയും
രാജി ഷാൻ്റിയുടെയും മകൾ എറണാകുളം ജയഭാരത് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർഥിനി
ടി.എസ്.ആൻ മരിയ (19) യാണ് എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരിച്ചത്. സഹോദരങ്ങൾ :
ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.
സംസ്കാരം നാളെ (ഞായർ) രാവിലെ 9.30 ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.