പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം ; യുവാവിന് 51 വർഷം തടവും പിഴയും
ബത്തേരി : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് 51 വർഷം തടവ്. വിവിധ വകുപ്പുകളിലായി 51 വർഷവും മൂന്നു മാസവും തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വയനാട് മുക്കുത്തിക്കുന്ന് മുണ്ടക്കൊല്ലി സ്വദേശിയായ മണി (24) യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ബിജു ആന്റണി കേസിൽ ആദ്യം അന്വേഷണം നടത്തുകയും പിന്നീട് നൂൽപ്പുഴ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ജെ.ആർ. രൂപേഷ് കുമാർ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.