പുഴയിൽ അകപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
പനമരം : അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയിൽ അകപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി രതിൻ (24) ആണ് മരിച്ചത്.
ഓട്ടോ ഡ്രൈവറായ രതിൻ ഇന്നലെ രാത്രി 7 മണിയോടെ ആത്മഹത്യ സൂചന ബന്ധുക്കൾക്ക് നൽകിയിരുന്നു. പിന്നീട് ഇദ്ധേഹത്തെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ പുഴയരികിൽ രതിൻ്റെ ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും രാത്രിയിൽ ഒരുമണി വരെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടുകിട്ടിയില്ല. ഇന്ന് രാവിലെ 11.30 ഓടെ പനമരം സി.എച്ച്. റെസ്ക്യൂ പ്രവർത്തകരാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.