പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ : മീനങ്ങാടിയിലും പനമരത്തും ഇന്ന് ഗതാഗത നിയന്ത്രണം
പനമരം : പ്രിയങ്ക ഗാന്ധിയുടെ ഇലക്ഷൻ പര്യടനം ഇന്ന് വയനാട്ടിൽ നടക്കുന്നതിനാൽ, ബത്തേരി മണ്ഡലത്തിലെ മീനങ്ങാടിയിൽ (11 മണി) ഗതാഗത നിയന്ത്രണം.
റോഡ് ഷോ നടക്കുന്നതിനാൽ മീനങ്ങാടിയിൽ ഉച്ചയ്ക്ക് ഒരു മണി വരെ ഗതാഗത നിയന്ത്രണം. ടൗണിൽ ഒരു ഭാഗത്തും പാർക്കിംഗ് അനുവദിക്കില്ല. പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്ന വാഹന ങ്ങൾ സ്റ്റേഡിയം ഗ്രൗണ്ടിലും കമ്യൂണിറ്റി ഹാളിന് സമീപവും പനമരം റോഡിലെ ബി എസ് എൻ എൽ ഓഫീസ് വരെയും പാർക്ക് ചെയ്യണം. വലിയ ചരക്ക് വാഹനങ്ങളെ ടൗണിലേക്ക് പ്രവേശിപ്പിക്കില്ല. യാത്രാ വാഹനങ്ങൾ ഒറ്റ വരി ഗതാഗതത്തിലൂടെ നിയന്ത്രിക്കു മെന്നും അധികൃതർ അറിയിച്ചു.
*പനമരത്തും ഗതാഗത നിയന്ത്രണം*
പ്രിയങ്ക ഗാന്ധി ഇന്ന് (ഒക്ടോബർ 28)
പനമരത്ത് നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി പനമരം ടൗണിൽ പനമരം നടവയൽ റോഡ് ജംഗ്ഷൻ മുതൽ കരിമ്പുമ്മൽ വരെ യാതൊരു വാഹനങ്ങൾക്കും പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതൽ പ്രിയങ്ക ഗാന്ധി മടങ്ങുന്ന തുവരെ പനമരം ടൗണിൽ ഗതാഗത നിയന്ത്രണവും ഉണ്ടാവുന്നതാണ്.