April 3, 2025

സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷിക്കാം

Share

 

കൽപ്പറ്റ : പട്ടികവർഗ വികസനവകുപ്പ് സിവിൽ സർവീസ് പരീ ക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗവി ഭാഗത്തിലെ 30 വയസ്സിൽ താഴെയുള്ള ബിരുദപഠനത്തിൽ 50 ശതമാനം മാർക്കോടെ കോഴ്‌സ്‌ പൂർത്തീകരിച്ചവർ, അവസാന സെമസ്റ്റർഫലം കാത്തിരുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. സെമസ്റ്റർ വ്യവസ്ഥയിൽ ബിരുദപഠനം പൂർത്തിയാക്കിയവരാണെങ്കിൽ അവസാനസെമസ്റ്ററിന് തൊട്ടുമുൻപുള്ള സെമസ്റ്റർ പരീക്ഷകളിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.

 

കുടുംബവാർഷികവരുമാനം രണ്ടരലക്ഷത്തിൽ കൂടുതലാകരുത്. താത്പര്യമുള്ളവർ യോഗ്യത, ജാതി, വരുമാന സർട്ടി ഫിക്കറ്റുകളുടെ പകർപ്പുസഹിതം 30-ന് വൈകീട്ട് അഞ്ചിനകം പട്ടികവർഗ വികസനവകുപ്പ്, നാലാം നില, വികാസ് ഭവൻ, തി രുവനന്തപുരം-695033 വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ അപേക്ഷ ലഭ്യമാക്കണം. ഫോൺ: 0471 2304594.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.