ചോറിനൊപ്പം രണ്ട് കറികള്‍ ; കേരളത്തില്‍ സ്കൂള്‍ ഉച്ച ഭക്ഷണത്തിന് ഇനി പുതിയ മെനു

കേരളത്തിലെ സ്കൂള്‍ ഉച്ച ഭക്ഷണണത്തിന് പുതിയ മെനു പുറത്തിറക്കി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം. ഈ നിർദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.
‘ഉച്ച ഭക്ഷണ മെനുവില്‍ നിന്ന് നിലവില്‍ ഉണ്ടായിരുന്ന രസവും അച്ചാറും പുറത്തായി. ഉച്ചഭക്ഷണം തയ്യാറാക്കുമ്ബോള്‍ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉള്‍പ്പെടുത്താം. കറികളില്‍ വൈവിധ്യം ഉറപ്പാക്കണം.
ചെറുപയർ, വൻപയർ, കടല, ഗ്രീൻ പീസ്, മുതിര എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്ന വിധം മെനു തയ്യാറാക്കണം’-തുടങ്ങിയവയാണ് ഉച്ച ഭക്ഷണ മെനുവുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങള്‍.
ഉച്ചഭക്ഷണത്തിനായുള്ള സാംപിള്‍ മെനു ഇങ്ങിനെ :
തിങ്കള്‍: ചോറ്, അവിയല്‍, പരിപ്പുകറി
ചൊവ്വ: ചോറ്, തോരൻ, എരിശ്ശേര
ബുധൻ: ചോറ്, തോരൻ (ഇലക്കറി), സാമ്ബാർ
വ്യാഴം: ചോറ്, തോരൻ, സോയാ കറി/കടലക്കറി/ പുളിശ്ശേരി
വെള്ളി: ചോറ്, തോരൻ, ചീര പരിപ്പുകറി