പഠനത്തില്‍ ശ്രദ്ധ ലഭിക്കാന്‍ ചില മൈന്‍ഡ്ഫുള്‍ ടിപ്പുകള്‍

ലോകവ്യാപകമായി അംഗീകാരം ലഭിച്ച പ്രാക്ടീസ് ആണ് മൈന്‍ഡ് ഫുള്‍നസ്. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കിട്ടാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
ഇതില്‍ ആദ്യത്തെ ടെക്‌നിക് ഡീപ് ബ്രീത്തിംഗ് ആണ്. പഠനത്തിന് മുമ്ബ് ഏതാനും ചില മിനിറ്റുകള്‍ ദീര്‍ഘമായി ശ്വാസം എടുത്ത് വിടുക. ഇത് മനസ്സിനെ ശാന്തമാക്കുകയും പഠനത്തില്‍ ശ്രദ്ധ കിട്ടാന്‍ സഹായിക്കുകയും ചെയ്യും.
മറ്റൊന്ന് പഠനത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വസ്തുക്കളെ മാറ്റുക എന്നതാണ്. അതിനായി ഫോണില്‍ നോട്ടിഫിക്കേഷന്‍ വരുന്നത് ഓഫ് ആക്കി വയ്ക്കണം. കഴിയുമെങ്കില്‍ ഫോണ്‍ തന്നെമാറ്റുന്നത് നന്നായിരിക്കും.
മൈന്‍ഡ് ഫുള്‍ പരിശീലിക്കാന്‍ ഇതിനുള്ള ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്യാം. ഇതിലൂടെ ചെറിയ വ്യായാമങ്ങളും ലഭിക്കുന്നതാണ്. ഇതും പഠനത്തില്‍ ശ്രദ്ധ കിട്ടുന്നതിന് സഹായിക്കും.
മറ്റൊന്ന് പോമഡോര്‍ ടെക്‌നിക്കാണ്. ഇതനുസരിച്ച് 25 മിനിറ്റ് പഠിക്കുകയും 5 മിനിറ്റ് ബ്രേക്ക് എടുക്കുകയും വേണം. ഇതിലൂടെ പഠനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.