October 23, 2024

25 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

Share

 

പനമരം ഭാഗത്ത് വെച്ച് എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ 25 കുപ്പിമദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കമ്പളക്കാട് സ്വദേശിയായ യുവാവ് അത്തിലൻവീട്ടിൽ മുജീബ് റഹ്‌മാൻ (40) എന്നയാളെ അറസ്റ്റ് ചെയ്തു. മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച KL 58 R 6094 എന്ന സുസുക്കി ആക്സസ് സ്കൂട്ടിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. പലതവണയായി പനമരം KSBC ഷോപ്പിൽ നിന്ന് വാങ്ങിച്ച 500 ml വീതം കൊള്ളുന്ന 25 കുപ്പി മദ്യമാണ് എക്സൈസ് പ്രതിയിൽ നിന്ന് കണ്ടെത്തിയത്. പ്രതിയെയും തൊണ്ടിമുതലും അനന്തര നടപടികൾക്കായി മാനന്തവാടി എക്സൈസ് റേഞ്ചിന് കൈമാറി.

 

വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് പരിശോധനകൾ കർശ നമാക്കിയിട്ടുണ്ട്.എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജിനോഷ് . പി ആർ ,ജോണി .കെ ,സിവിൽ എക്സൈസ് ഓഫീസർ പ്രിൻസ്. റ്റി.ജി,എക്സൈസ് ഡ്രൈവർ ഷിംജിത്ത് .പി എന്നിവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.