നവ്യ ഹരിദാസ് വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി

കൽപ്പറ്റ : കോഴിക്കോട് കോർപറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നവ്യ ഹരിദാസിനെ വയനാട് പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കോഴിക്കോട് കോർപറേഷനിൽ രണ്ടു തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നവ്യ ഹരിദാസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തിങ്കളാഴ്ച കൽപറ്റയിൽ എത്തുന്ന സ്ഥാനാർഥിയെ പ്രവർത്തകരും നേതൃത്വവും ചേർന്ന് റോഡ് ഷോ ആയി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ അറിയിച്ചു.