പോക്സോ കേസ് പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും 250000 രൂപ പിഴയും

കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും 250000 രൂപ പിഴയും. ഇരുള പാപ്ലശ്ശേരി കോഴിപള്ളി ഹരി (49) യെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ഹരിപ്രിയ.പി.നമ്പ്യാർ ശിക്ഷിച്ചത്.
2023 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി.
പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇയാൾ പലതവണകളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. ശശിധരനാണ് കേസന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെമ്മി കെ.ജെ, സിവിൽ പോലീസ് ഓഫീസർ പ്രസീത. എം.എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓമന വർഗീസും, കോടതി ലൈസൺ ഓഫീസർ ആയി ഭാഗ്യവതിയും ഹാജരായി.