വയനാട്ടിലെ സ്ഥിരം കുറ്റവാളികളായ 4 പേരെ കാപ്പ ചുമത്തി നാടുകടത്തി

കല്‍പ്പറ്റ : വയനാട് ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ താമസിച്ചു വരുന്ന 4 സ്ഥിരം കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തിയ. വൈത്തിരി പൊഴുതന സ്വദേശികളായ മയിലും പാത്തി കരിയാട്ട് പുഴയില്‍ ഇബ്രാഹിം (38), ആനോത്ത് തനിയാട്ടില്‍ വീട്ടില്‍ ടി.നിഷാം (32), പനമരം പാറക്കുനിപ്പോയില്‍ വീട്ടില്‍ കെ.പി. മനോജ് (40), മീനങ്ങാടി കൃഷ്ണഗിരി മയിലമ്പാടി പള്ളിക്കുളങ്ങര വീട്ടില്‍ പി.എം. അഭിജിത്ത് (23) എന്നിവരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് 15 പ്രകാരം നാടുകടത്തിയത്.
കാപ്പ നിയമം 15(i)(a) പ്രകാരം വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച ശുപാര്‍ശയില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീ. രാജ്പാല്‍ മീണ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.