October 22, 2024

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി വീണ്ടും നീട്ടി

Share

 

ദില്ലി : സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂണ്‍ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓണ്‍ലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാർ നമ്ബർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്ബർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

 

ആധാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവർക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങള്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. നവജാതശിശുക്കള്‍ക്കും ആധാർ എൻറോള്‍ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോള്‍മെന്റിന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മതി.

 

കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കൂ.ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന അപകടസാധ്യതയും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. പതിവ് അപ്‌ഡേറ്റുകള്‍ വഴി, ഗവണ്‍മെൻ്റിന് കൃത്യവും സുരക്ഷിതവുമായ ഒരു ഡാറ്റാബേസ് നിലനിർത്താൻ കഴിയും. ഇത് ആധാർ ദുരുപയോഗത്തിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.