തുലാവര്‍ഷം ; കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും : ഇന്ന് ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്നുദിവസത്തിനകം പൂർണമായി പിൻവാങ്ങുമെന്ന് കാലാവസ്ഥാവകുപ്പ്. ഈ ദിവസങ്ങള്‍ക്കകം വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) എത്തും.കേരളത്തില്‍ 17 വരെ ശക്തമായ മഴയുണ്ടാവുമെന്നാണ് പ്രവചനം.
തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും. 17-ന് കണ്ണൂരും കാസർകോട്ടും തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.
കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളില്‍ 17 വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.