നബാര്‍ഡിൽ 108 ഒഴിവുകൾ ; ഒക്ടോബർ 21 വരെ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഓഫീസ് അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 21 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ന് കീഴില്‍ ഓഫീസ് അറ്റന്‍ഡര്‍.
ആകെ 108 ഒഴിവുകള്‍.
ശമ്പളം
35,000
പ്രായപരിധി
18 മുതല്‍ 30 വയസ് വരെ. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)
യോഗ്യത
10ാം ക്ലാസ് വിജയം
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ്: 450 രൂപ.
എസ്.സി, എസ്.ടി, വനിതകള്‍: 50 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് നബാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
വിജ്ഞാപനം:
NABARD Bank Attendant Recruitment 10th standard pass is enough Application till 21 October