സ്വർണവിലയിൽ ഇന്നും വർധന : രണ്ടുദിവസം കൊണ്ട് കൂടിയത് 760 രൂപ

സംസ്ഥാനത്തെ സ്വർണവില വീണ്ടും മുകളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഈ പോക്ക് പോവുകയാണെങ്കില്‍ അടുത്ത ആഴ്ച തന്നെ പവന്‍റെ വില 60,000 രൂപയ്ക്ക് മുകളിലേക്ക് ഉയരുമെന്ന കാര്യം ഉറപ്പാണ്.
ഇന്നത്തെ വില
പവന് 56,760 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ ഇന്നത്തെ വില 56,960 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 7120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇത്തന്നേത്. ഇതിന് മുൻപ് ഈ മാസം 4,5,6 തീയ്യതികളിലും സ്വർണം ഇതേ വിലയിലെത്തിയിരുന്നു.