ഫോണില്‍ നിന്ന് ഇനി ഒരു ഫോട്ടോയും വീഡിയോയും ചോരില്ല ; ട്രിപ്പിള്‍ സുരക്ഷയുമായി ആന്‍ഡ്രോയ്ഡ്

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോരുമോ എന്ന ആശങ്ക ഇനി വേണ്ട. ഇതിനൊരു വലിയൊരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളായ ഗൂഗിള്‍. വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്, ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണിവ. ഫോണിലെ വിവരങ്ങളിലേക്ക് കടക്കാന്‍ ആരെയും അനുവദിക്കാതെ ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന സംവിധാനമാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്.
ഉടമയുടെ കൈയില്‍ നിന്ന് ഫോണ്‍ റാഞ്ചി ആരെങ്കിലും ഓടിയോ നടന്നോ വാഹനത്തിലോ പോകുമ്ബോഴാണ് ഫോണ്‍ മോഷ്ടിക്കപ്പെടാണ് എന്ന് മെഷീന്‍ ലേണിംഗ് സംവിധാനം തിരിച്ചറിയുക. ഫോണ്‍ ഏറെക്കാലം ഇന്റര്‍നെറ്റ് കണക്ഷനില്‍ നിന്ന് വിച്ഛേദിച്ചാല്‍ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക് ആക്റ്റീവാകും. ഫൈന്‍ഡ് മൈ ഡിവൈസ് സംവിധാനത്തില്‍ പ്രവേശിച്ച് ഉടമയ്ക്ക് തന്നെ തന്റെ ഫോണ്‍ ലോക്ക് ചെയ്യാനാവുന്ന സംവിധാനമാണ് ഫീച്ചര്‍.
അമേരിക്കയിലെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലാണ് ഈ ഫീച്ചറുകള്‍ ആദ്യമെത്തിയത്. . വരും ആഴ്ചകളില്‍ ഈ മൂന്ന് ഫീച്ചറും കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് എത്തും.
ഈ സുരക്ഷാ സേവനങ്ങള്‍ ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സര്‍വീസിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലുള്ളത് എന്ന് ഉറപ്പുവരുത്തുക.