കാറും ബൈക്കും കൂടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

കേണിച്ചിറ : കോളേരി കൊല്ലൻകവലയിൽ വാഹനാപകടം. കാറും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തിൽ ബെക്ക് യാത്രികരായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഇവവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. അമ്പലവയൽ സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.