കൊച്ചി എയർപോർട്ടിൽ 208 ഒഴിവുകൾ : ഒക്ടോബർ 7 വരെ അപേക്ഷിക്കാം

എയർപോർട്ടില്‍ ജോലി സ്വപ്നം കാണുന്നവർക്ക് ലക്ഷ്യം നേടിയെടുക്കാൻ അവസരം.
കൊച്ചി എയർപോർട്ടിലാണ് ജോലി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന 208 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
എ ഐ എയർപോർട്ട് സർവീസ് ലിമിറ്റഡിന് കീഴില്‍ റാമ്ബ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡി മാൻ/ ഹാന്റി വുമണ്‍ താല്‍ക്കാലിക നിയമനം ആണ് നടത്തുന്നത്. എയർപോർട്ടില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ ഏഴ് വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
500 രൂപ അപേക്ഷ ഫീസ് ആയി ഈടാക്കുന്ന തട്ടികയിലേക്ക് എസ് സി, എസ് ടി, വിമുക്തഭടന്മാർ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ചവരില്‍ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയാണ് നിയമനം നടത്തുക. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവരും 28 വയസ്സ് പ്രായ പരിധിയുള്ളവർക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉള്ള യോഗ്യത സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് www.aiasl.in/ index സന്ദർശിക്കാവുന്നതാണ്. ജോലിക്കായി അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖ കേന്ദ്രം: ശ്രീ ജഗന്നാഥ ഓഡിറ്റോറിയം, വേങ്ങൂർ ദുർഗ്ഗാദേവി ക്ഷേത്രത്തിനു സമീപം, അങ്കമാലി, എറണാകുളം, പിൻ : 683572.