കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ചയാള്‍ കഞ്ചാവുമായി പിടിയിൽ

കല്‍പ്പറ്റ : കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആള്‍ 586 ഗ്രാം കഞ്ചാവുമായി പിടിയില്‍. പൊഴുതന പേരുങ്കോട കാരാട്ട് കെ. ജംഷീര്‍ അലിയെയാണ് (39) വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എല്‍. സുരേഷ്ബാബു, എസ്‌ഐ വിനോദ് ജോസഫ്, എഎസ്‌ഐ സിഡിയ ഐസക്, സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
വെള്ളമുണ്ട പഴഞ്ചനയില്‍ പരിശോധനയിലാണ് ജംഷീര്‍ അലി സഞ്ചരിച്ച കാറില്‍ ഡ്രൈവിംഗ് സീറ്റിന് അടിയില്‍ കഞ്ചാവ് കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു.