എസ്.ബി.ഐ ആശ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്കായി എസ്.ബി.ഐ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആശ സ്റ്റോളർഷിപ്പ് പ്രോഗ്രാം 2024 ലേക്ക് യോഗ്യരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
വികസിത ഭാരതം @2047 എന്ന ആശയത്തിന്റെ ഭാഗമായി ഏർപ്പെടു ത്തിയിട്ടുള്ള സ്കോളർഷിപ്പിന് ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ സമർഥരായ വിദ്യാർഥികളെയാണ് പരിഗണിക്കുക. മുന്നൂറു വിദ്യാർഥികൾക്ക് പതിനയ്യായിരം രൂപ വീതമാണ് സ്കോളർഷിപ്പ്.
കഴിഞ്ഞ അധ്യയനവർഷം എഴുപത്തിയഞ്ചു ശതമാനത്തിൽ കുറയാത്ത മാർക്കുനേടിയവർക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയായിരിക്കണം.
വിശദവിവരങ്ങൾ www. sbifashascholarship.org വെബ്സൈറ്റിലോ QR കോഡ് സ്കാൻ ചെയ്തോ അപേക്ഷാ യോഗ്യത പരിശോധിക്കാം. Buddy4 Study എന്ന പോർട്ടലിൽ മതിയായ രേഖകളോടെ ഒക്ടോബർ ഒന്നിന് മുൻപ് അപേക്ഷകൾ നൽകണം.