September 23, 2024

കാര്‍ഡ് എടുക്കാൻ മറന്നോ ? ഫോൺ കയ്യിലുണ്ടെങ്കിൽ എടിഎം വഴി തന്നെ പണം പിൻവലിക്കാം : വഴികള്‍ ഇതാ

1 min read
Share

 

എടിഎമ്മില്‍ നിന്ന് പണം എടുക്കുന്ന രീതിയും പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ച്‌ മാറിയിട്ടുണ്ട്. എടിഎം മെഷീനില്‍ നിന്നും പണം പിന്വലിക്കണമെങ്കില്‍ ആദ്യം കാർഡുകള്‍ ആവശ്യമായിരുന്നു. അതിനാല്‍ തന്നെ പലപ്പോഴും കാർഡ് എടുക്കാൻ മറന്നാല്‍ പണം എടുക്കാൻ കഴിയാറില്ല. എന്നാല്‍ ഇപ്പോള്‍ എടിഎം കാർഡ് ഇല്ലാതെയും മെഷീനില്‍ നിന്ന് പണം ലഭിക്കും.

 

എടിഎം കാർഡ് ഉപയോഗിക്കാതെ പണം എടുക്കുന്നതിനുള്ള എളുപ്പവഴി എന്താണെന്നല്ലേ, സ്മാർട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ എടിഎം കാർഡ് ഉപയോഗിക്കാതെ തന്നെ നിങ്ങള്‍ക്ക് എടിഎമ്മില്‍ നിന്ന് പണം എടുക്കാം. അതായത് എടിഎം കാർഡ് മറന്നുപോയാല്‍ പോലും നിങ്ങളുടെ ഫോണിലുള്ള യുപിഐ ആപ്പ് വഴി എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാം. നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സേവനം അവതരിപ്പിച്ചത്.

 

ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മില്‍ നിന്ന് എങ്ങനെ പണം എടുക്കാം:

 

* യുപിഐ ഉപയോഗിച്ച്‌ പണം പിൻവലിക്കാൻ ആദ്യം എടിഎമ്മില്‍ പോകുക.

* എടിഎം മെനുവില്‍ നിന്നും യുപിഐ വഴി പണം പിൻവലിക്കല്‍ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.

* നിങ്ങള്‍ പിൻവലിക്കാൻ ആഗ്രഹിക്കുന്ന പണം എത്രയാണെന്ന് നല്‍കുക തുടർന്ന് സ്ക്രീനില്‍ ഒരു QR കോഡ് ദൃശ്യമാകും.

* നിങ്ങളുടെ ഫോണില്‍ യുപിഐ ആപ്പ് തുറക്കണം.

* എടിഎമ്മില്‍ ദൃശ്യമാകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ആപ്പ് ഉപയോഗിക്കുക.

* ക്യുആർ കോഡ് സ്കാൻ ചെയ്താലുടൻ എടിഎമ്മില്‍ നിന്ന് പണം എടുക്കാം.

 

എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ യുപിഐ ഉപയോഗിക്കണമെങ്കില്‍ ഒരു കാര്യം മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. പണം പിൻവലിക്കുന്നതിന് മുമ്ബ് യുപിഐ എടിഎം ഇടപാട് ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ എന്ന് നിങ്ങളുടെ യുപിഐ ആപ്പില്‍ പരിശോധിച്ചുറപ്പിക്കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.