September 22, 2024

നീറ്റ് യുജി 2024 : രണ്ടാംഘട്ട ഓപ്ഷനില്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

1 min read
Share

 

കേരള നീറ്റ് യുജി 2024 രണ്ടാംഘട്ട ഓപ്ഷനില്‍ കണ്‍ഫര്‍മേഷന്‍ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. പ്രവേശന പരീക്ഷാ കമ്മീഷണറാണ് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കിയത്. രണ്ടാം ഘട്ടത്തിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാ‍ർത്ഥികള്‍ക്ക് cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ 2024 സെപ്റ്റംബർ 24 ഉച്ചയ്ക്ക് 12 മണി വരെ തങ്ങളുടെ മുൻഗണനകള്‍ സമർപ്പിക്കാം.

 

 

കേരള നീറ്റ് യുജി കൗണ്‍സലിംഗ് 2024-ൻ്റെ ചോയ്‌സുകള്‍ എങ്ങനെ പൂരിപ്പിക്കാം

 

cee.kerala.gov.in എന്ന ഔദ്യോഗിക പോർട്ടല്‍ സന്ദർശിക്കുക

‘കേരള നീറ്റ് യുജി കൗണ്‍സലിംഗ് 2024 റൗണ്ട് 2 ചോയ്സ് ഫില്ലിംഗ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിദ്യാ‍ർത്ഥിയുടെ രജിസ്ട്രേഷൻ ക്രെഡൻഷ്യലുകള്‍ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക.

തിരഞ്ഞെടുത്ത കോഴ്‌സും തിരഞ്ഞെടുത്ത കോളേജും അടയാളപ്പെടുത്തുക.

ഓപ്ഷനുകള്‍ സമർപ്പിച്ചതിന് ശേഷം സ്ഥിരീകരണ പേജ് ഡൗണ്‍ലോഡ് ചെയ്യുക.

ഭാവി റഫറൻസിനായി ഇതിൻ്റെ ഒരു പ്രിൻ്റഡ് പതിപ്പ് സൂക്ഷിക്കുക.

 

 

സംസ്ഥാനത്തുടനീളമുള്ള ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്), ബാച്ചിലർ ഓഫ് ഡെൻ്റല്‍ സർജറി (ബിഡിഎസ്) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നിർണായകമായ ചോയ്‌സ്-ഫില്ലിംഗ് പ്രക്രിയ പൂർത്തിയാക്കാനാണ് നിലവില്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിലേയ്ക്കുള്ള പ്രൊവിഷണല്‍ സീറ്റ് അലോട്ട്‌മെൻ്റ് ഫലങ്ങള്‍ സെപ്റ്റംബർ 25-ന് പ്രഖ്യാപിക്കും. അവസാന സീറ്റ് അലോട്ട്‌മെൻ്റ് 2024 സെപ്റ്റംബർ 27-നായിരിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.