വാട്ടർ മീറ്ററുകൾ മോഷ്ടിച്ചു : രണ്ടുപേർ അറസ്റ്റിൽ

കേണിച്ചിറ : വാട്ടർ മീറ്ററുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വേലിയമ്പം മടാപറമ്പ് ശിവൻ, പുൽപ്പള്ളി ആനപ്പാറ മണി എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
വേലിയമ്പം മടാപറമ്പിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ സ്ഥാപിച്ച പിച്ചള കൊണ്ട് നിർമിച്ച വാട്ടർ മീറ്ററുകളും അനുബന്ധ വസ്തുക്കളുമാണ് ഇവർ മോഷ്ടിച്ചത്. കേണിച്ചിറ പോലീസ് സബ് ഇൻസ്പെക്‌ടർ ശിവാനന്ദന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. സീനിയർ സിപിഒ സുനി പി.കെ,സിപിഒ മഹേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ നിന്നും മോഷണ വസ്തുക്കൾ കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.