September 20, 2024

ഒ.ബി.സി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം : ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

1 min read
Share

 

തിരുവനന്തപുരം : ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്ബത്തിക സഹായം നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്നതാണ് ഈ പരീക്ഷ.

 

www.egrantz.kerala.gov.in സ്കോളർഷിപ്പ് പോർട്ടല്‍ മുഖേന സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.

 

അപേക്ഷകരുടെ വാർഷിക വരുമാനം 6 ലക്ഷം രൂപയില്‍ അധികമാകരുത്. ഇ-ഗ്രാന്റ്സ് 3.0 പോർട്ടല്‍ മുഖേനയുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. 60 ശതമാനം മാർക്കില്‍ കുറയാതെ അല്ലെങ്കില്‍ സമാന ഗ്രേഡില്‍ ബിരുദം നേടിയവരായിരിക്കണം. ബിരുദം നേടിയിട്ടുള്ള വിഷയത്തിലോ ആയതുമായി ബന്ധപ്പെട്ട വിഷയത്തിലോ ഉപരിപഠനം നടത്തുന്നവരെ മാത്രമാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്.

 

വിദേശ സർവ്വകലാശാലകളില്‍ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികള്‍ച്ചർ, മാനേജ്മെന്റ്, സോഷ്യല്‍ സയൻസ്, നിയമം എന്നിവയില്‍ വിദേശത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളും പി.എച്ച്‌.ഡിയും ചെയ്യുന്നവർക്ക് ”ഓവർസീസ് സ്കോളർഷിപ്പ്” പദ്ധതി പ്രകാരം അപേക്ഷിക്കാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.