September 20, 2024

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് യൂനിഫോമിനൊപ്പം നെയിം ബോര്‍ഡും നിര്‍ബന്ധമാക്കി

1 min read
Share

 

തിരുവനന്തപുരം : സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് യൂനിഫോമിനൊപ്പം പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെയിം ബോർഡ് നിർബന്ധമാക്കി. നേരത്തെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നു എങ്കിലും പല ജീവനക്കാരും ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

 

ഡ്രൈവർമാരും കണ്ടക്ടർമാരും നിർദേശിച്ച മാനദണ്ഡപ്രകാരം യൂനിഫോം ധരിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനക്കും മോട്ടോർ വാഹനവകുപ്പ് തയാറെടുക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളും പരിശോധന പരിധിയിലുണ്ട്. ഇക്കാര്യം പരിശോധിക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ ഗതാഗത കമീഷണർക്ക് നിർദേശം നല്‍കി.

 

സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ നെയിം ബോർഡ് ധരിക്കണമെന്ന ഉത്തരവിന് 12 വർഷത്തിലേറെ പഴക്കമുണ്ട്. എന്നാല്‍ ഇത് ഇനിയും നടപ്പാക്കാനായിട്ടില്ല. 2011 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

 

ബസിലെ യാത്രക്കാർക്ക് മോശം അനുഭവമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജീവനക്കാർക്കെതിരെ പരാതിപ്പെടാൻ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് ഉത്തരവിറക്കിയിരുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.