September 20, 2024

ഓണക്കാലത്ത് വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; ബ്ലോക്ക് ഒഴിവാക്കണം : എംവിഡി നിര്‍ദേശങ്ങള്‍ 

1 min read
Share

 

ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി. ബ്ലോക്കില്‍ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിർദേശം. ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവി‍ഡി നിർദേശിച്ചു.

 

എംവിഡി നിർദേശങ്ങള്‍ ഇങ്ങനെ

 

1. ബ്ലോക്കില്‍ നിർബന്ധമായും ക്യൂ പാലിക്കുക .

2. ബ്ലോക്കില്‍ കിടക്കുമ്ബോള്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്കും സൈഡ് റോഡില്‍ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നല്‍കുക . ഞാൻ ബ്ലോക്കില്‍ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക .

3.ബ്ലോക്കില്‍ നിന്നും ഒരു വണ്ടിെയെങ്കിലും ഒഴിവായാല്‍ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക

4. പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.

5. പീക്ക് ടൈമില്‍ ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.

6. റോഡില്‍ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക.

7. കടയുടെ മുന്നില്‍ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കില്‍ മുന്നോട്ട് പോയി റോഡില്‍ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക . റോഡില്‍ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.