കേരളത്തിൽ വീണ്ടും നിപ മരണമോ ? യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം ; സാമ്പിള്‍ പരിശോധനയ്ക്ക് അയക്കും

മലപ്പുറം : മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയം. കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരില്‍ നിന്നെത്തിയ 24 കാരനായ വിദ്യാര്‍ത്ഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
വിദ്യാര്‍ത്ഥിക്ക് പനിയും കാലുവേദനയും ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്താന്‍ ആകാത്തതിനാലാണ് ആരോഗ്യ വകുപ്പ് നിപ്പ പരിശോധന കൂടി നടത്തുന്നത്. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാമ്ബിള്‍ പരിശോധനയ്ക്ക് അയക്കും. നിപ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് പരിശോധന.
രണ്ട് സ്വകാര്യ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കടുത്ത പനിയെ തുടര്‍ന്നായിരുന്നു ചികിത്സ തേടിയത്. പ്രാഥമിക ജാഗ്രത നിര്‍ദേശം സ്വീകരിക്കുന്നതിനായി ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിര്‍ദേശം നല്‍കി. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്ന ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും.