കേരള നോളജ് ഇക്കോണമി മിഷനിൽ വിജ്ഞാപനം : 21,582 ഒഴിവുകൾ
വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (കെ.കെ.ഇ.എം.) അപേക്ഷ ക്ഷണിച്ചു. 21,582 ഒഴിവുണ്ട്. ന്യൂ സീലൻഡ്, ജർമനി തുടങ്ങി വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലുമാ യാണ് അവസരം. വിദ്യാഭ്യാസം, ആരോഗ്യം, എൻജി നിയറിങ്, ഹെൽത്ത് ആൻഡ് കെയർ സർവീസസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബാങ്കിങ് ആൻഡ് ഇൻഷുറൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിലായാണ് ഒഴിവുള്ളത്.
ന്യൂസീലൻഡിൽ കെയർ അസിസ്റ്റൻ്റ്, ജർമനി യിൽ മെക്കാനിക്കൽ എൻജിനിയറിങ് മേഖലയി ലുമായി 440 ഒഴിവുണ്ട്. ബ്രാഞ്ച് മാനേജർ, പ്രോജക്ട് കോഡിനേറ്റർ, എച്ച്.ആർ. എക്സിക്യുട്ടീവ്, മാർ ക്കറ്റിങ് മാനേജർ, അസോസിയേറ്റ് എൻജിനിയർ, -റിലേഷൻഷിപ്പ് മാനേജർ, മീഡിയ കോഡിനേറ്റർ, എ.ഐ. കണ്ടന്റ്റ് റൈറ്റർ, പ്രൊഡക്‌ഷൻ ട്രെയി നി, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, കെയർ ടേക്കർ, ടെക്നിക്കൽ ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി വിവിധ ലേക്കാണ് ഒഴിവുകൾ. ന്യൂസീലൻഡിലെ കെയർ അസിസ്റ്റൻ്റ് തസ്തികയിലുൾപ്പെടെ 1766 ഒഴിവുകളിലേക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അപേക്ഷിക്കാം.
ജർമനിയിൽ മെക്കാനിക്കൽ എൻജിനിയറിങ് മേഖലയിൽ മെക്കാട്രോണിക് ടെക്നീഷ്യൻ തസ്തി കയിലേക്ക് 400 ഒഴിവുകളുണ്ട്. 2,50,000-3,50,000 രൂപയാണ് പ്രതിമാസശമ്പളം. ഡിപ്ലോമയാണ് യോ ഗ്യത. ന്യൂസീലൻഡിലെ ഹെൽത്ത് കെയർ അസി സ്റ്റൻ്റ് തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത. ബി .എസ്‌സി. നഴ്‌സിങ് അധിക യോഗ്യതയായി പരിഗ ണിക്കും. 1,00,000-1,75,000 രൂപയാണ് മാസശമ്പളം. കേരള നോളജ് ഇക്കോണമി മിഷൻ്റെ വെബ്പോർ ട്ടലായ ഡി.ഡബ്ല്യു.എം.എസിൽ രജിസ്റ്റർചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. തസ്തി കകൾക്കനുസരിച്ച് അവസാന തീയതിയിൽ മാറ്റമുണ്ട്. വിശദവിവരങ്ങൾക്ക്: 0471 2737881, 0471 2737882 | knowledgemission.kerala.gov.in