April 3, 2025

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

Share

 

പി.ജി. ലേറ്റ് രജിസ്ട്രേഷൻ

 

► ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തോടനുബന്ധിച്ച് അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റൊഴിവുകൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജ് / സെൻ്ററുകളുമായി ബന്ധപ്പെട്ട് ഒഴിവുവിവരങ്ങൾ ഉറപ്പാക്കി അപേക്ഷ പൂർത്തിയാക്കണം. ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനുള്ള അവസാനതീയതി ഒക്ടോബർ മൂന്ന്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ. ഫോൺ : 0494 2407016, 2660600.

 

 

പരീക്ഷ അപേക്ഷ

 

► പത്താം സെമസ്റ്റർ ബി.ബി.എ.എൽ.എൽ.ബി. ഓണേഴ്സ് (2016- 2018 പ്രവേശനം) നവംബർ 2024 സപ്ലിമെൻ്ററി പരീക്ഷകൾക്ക് പിഴകൂടാതെ 24 വരെയും 190 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ എം.എഡ്., ലോകോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം., സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2024, സർവകലാശാല നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ രണ്ടുവർഷ എൽ.എൽ.എം. നവംബർ 2024 2021 പ്രവേശനം മുതൽ) റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെന്റ്റ് പരീക്ഷകൾക്ക് പിഴകൂടാതെ ഒക്ടോബർ ഏഴുവരെയും 190 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് 23 മുതൽ ലഭ്യമാകും. മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗാ തെറാപ്പി (2021-2028 പ്രവേശനം) ഡിസംബർ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 26 വരെയും 190 രൂപ പിഴയോടെ ഒക്ടോബർ മൂന്ന് വരെയും അപേക്ഷിക്കാം.

 

ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷ

 

വിദൂരവിഭാഗം അവസാനവർഷ എം.എ. ഹിസ്റ്ററി (1996-2007 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ നാലിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാംപസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

സമ്പർക്ക ക്ലാസ്

 

► സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യു ക്കേഷനു കീഴിൽ 2023 വർഷം പ്രവേശനം നേടിയ മൂന്നാം സെ മസ്റ്റർ എം.എ., എം.എസ് സി., എം.കോം. വിദ്യാർഥികൾക്കു ള്ള സമ്പർക്ക ക്ലാസുകൾ 28- ന് വിവിധ കേന്ദ്രങ്ങളിൽ ആരം ഭിക്കും. വിദ്യാർഥികൾ തിരിച്ചറി യൽകാർഡ് സഹിതം ഹാജരാ കണം. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356. എൻ.എസ്. എസ്. ഗ്രേസ് മാർക്ക്

 

കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ കേന്ദ്ര ങ്ങളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ( 2022 പ്രവേശനം) ബി.എഡ്. വിദ്യാർ ഥികളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർക്ക് ഗ്രേസ് മാർക്ക് മാനേജ്‌മെൻ്റ് സിസ്റ്റം വഴി എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പിക്കുന്നതിനുള്ള സൗകര്യം 13 മുതൽ 23 വരെ സ്റ്റുഡൻ്റ്സ് പോർട്ടലിൽ ലഭ്യ മാകും.

 

യു.ജി. ഫൗണ്ടേഷൻ

 

►അഫിലിയേറ്റഡ് കോളേജുക ളിലെ ഒന്നാംസെമസ്റ്റർ നാലു വർഷ ബിരുദ വിദ്യാർഥികൾക്ക് ജനറൽ ഫൗണ്ടേഷൻ കോഴ്‌സിനും ഡിസിപ്ലിൻ ഫൗണ്ടേഷൻ കോഴ്സിനും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് 25 വരെ ലഭിക്കും.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.