വയനാട്ടിലെ അധ്യാപക ഒഴിവുകൾ

ബത്തേരി : വാളവയൽ ഗവ.ഹൈസ്കൂളിൽ ഇംഗ്ലീഷ് (എച്ച്.എസ്.ടി.) അധ്യാപക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 12.30ന് സ്കൂൾ ഓഫീസിൽ.
ബത്തേരി : മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എഫ്ടിഎം താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 13ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
മാനന്തവാടി : വയനാട് ഗവ. എൻജിനിയറിങ് കോളേജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഷയത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക് ബിരുദവും പി.എച്ച്.ഡി. അല്ലെങ്കിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടിക്കാഴ്ച ഇന്ന് ( വെള്ളിയാഴ്ച ) രാവിലെ 9.30-ന് കോളേജ് ഓഫീസിൽ. ഫോൺ: 04935 257321.