കാടുകൾ വെട്ടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
പനമരം : ചുണ്ടക്കുന്നിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലുംചുവട് കോളനിയിലെ വിജയൻ (40) ആണ് മരിച്ചത്. ചുണ്ടക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാടുകൾ വെട്ടുന്നതിനിടെ കെഎസ്ഇബിയുടെ പോസ്റ്റിൽ നിന്നും വീട്ടിലേക്കുള്ള സർവ്വീസ് വയറിൽ കത്തികൊണ്ട് വെട്ടിയതിനെ തുടർന്നാണ് വിജയന് ഷോക്കേറ്റത്. പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.