കൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പ് ; സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം
കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാർഷികരംഗത്തെപ്പറ്റി മനസ്സിലാക്കാൻ സഹായിക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ക്രോപ്പ് പ്ലാനിങ് ആൻഡ് കള്‍ട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്ട്രേഷൻ, അനുബന്ധമേഖലകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നേടാനും അവസരം ലഭിക്കും.
യോഗ്യത: വി.എച്ച്.എസ്.ഇ. (അഗ്രി), കൃഷിശാസ്ത്രത്തില്‍/ജൈവകൃഷിയില്‍ ഡിപ്ലോമ. പ്രായം 01/08/2024-ല്‍ 18 മുതല്‍ 41 വയസ്സുവരെ. തിരഞ്ഞടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ പ്രോത്സാഹനമായി നല്‍കും. പരമാവധി ആറുമാസമായിരിക്കും കാലാവധി.
നിശ്ചിതയോഗ്യതയുള്ളവർ www.keralaagriculture.gov.in വഴിയും നേരിട്ടും സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ് സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതതെളിയിക്കുന്ന രേഖകള്‍സഹിതം ഇന്റർവ്യൂ വേളയില്‍ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ കൃഷിഭവനുകളിലാണ് നിയോഗിക്കപ്പെടുന്നത്. വിജയകരമായി ഇന്റേണ്‍ഷിപ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്‍കും. പ്രവൃത്തിപരിചയ സാക്ഷ്യപത്രമായി ഇത് ഉപയോഗിക്കാമെന്ന് തിരുവനന്തപുരം പ്രിൻസിപ്പല്‍ കൃഷി ഓഫീസർ അറിയിച്ചു.