മുത്തങ്ങയിൽ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ
1 min read
ബത്തേരി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 0.6 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി.
മലപ്പുറം തിരൂർ എടയൂർ താഴത്തെ പള്ളിയാലിൽ വീട്ടിൽ മുഹ്സിൻ ഫയാസ് നാജി ടി.പി. (26) എന്ന ആളാണ് പിടിയിൽ ആയത്.
എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുദീപ്. ബി, സുധീഷ്.കെ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ. ബി.ആർ, സൂര്യ കെ.വി എന്നിവരും ഉണ്ടായിരുന്നു.