വയനാട്ടിലെ അധ്യാപക ഒഴിവുകൾ
1 min read
കാട്ടിക്കുളം : തൃശ്ശിലേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം മലയാളം (ജൂനിയർ) അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 6 ന് വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
വാളാട് : കാരച്ചാൽ ഗവ. എൽ.പി. സ്കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഇന്ന് ( സെപ്റ്റംബർ 5 ന് ) വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
അച്ചൂർ ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ് അറ്റൻഡന്റിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: ഏഴാം ക്ലാസ് പാസാകണം (ബിരുദധാരികൾ ആകരുത്). കൂടിക്കാഴ്ച ഇന്ന് ( വ്യാഴാഴ്ച ) രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
മാനന്തവാടി : ദ്വാരകയിൽ സ്ഥിതിചെയ്യുന്ന മാനന്തവാടി സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ് ടെക്‌നീഷ്യൻ തസ്‌തികയിലെ നിലവിലുള്ള ഒഴിവിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ITI / THSLC /KGCE / NTC / VHSE യാണ് യോഗ്യത. ITI /THSLC യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 10 ന് അസ്സൽ രേഖകളുമായി മത്സരപരീക്ഷക്കും ഇൻ്റർവ്യൂവിനും ഹാജരാകേണ്ടതാണ്. ഫോൺ : 04935 293024.