റേഷന്‍ കടയിലെത്തി ഇ പോസ് മെഷിന്‍ കേടുപാടു വരുത്തി ; യുവാവ് അറസ്റ്റില്‍

പനമരം : റേഷന്‍ കടയിലെത്തി ബഹളമുണ്ടാക്കുകയും, അസഭ്യം പറയുകയും ഇ പോസ് മെഷിന്‍ എടുത്തെറിഞ്ഞ് കേടുപാടുകള്‍ വരുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചുണ്ടക്കുന്ന് സ്വദേശി ജിനേഷ് (32) നെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വി ബിജു അറസ്റ്റ് ചെയ്തത്. പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുണ്ടക്കുന്ന് എആര്‍ഡി 80 നമ്പര്‍ റേഷന്‍ കടയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. അയ്യായിരം രൂപയോളം നാശനഷ്ടം വരുത്തിയതായാണ് പരാതി. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും, മറ്റ് വകുപ്പകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.