38 കാറ്റഗറികളില്‍ കേരള പി.എസ്.സി. വിജ്ഞാപനം : ഒക്ടോബർ 3 വരെ അപേക്ഷിക്കാം

വനം വകുപ്പില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, സർവകലാശാലകളില്‍ മെക്കാനിക്കല്‍ എൻജിനിയർ തുടങ്ങി 38 കാറ്റഗറികള്‍ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി.
www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 3.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കല്‍), റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ജൂനിയർ കെമിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് (പത്തോളജി), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവില്‍)/ ഓവർസിയർ ഗ്രേഡ് II (സിവില്‍), മേസണ്‍, റീജണല്‍ ഓഫീസർ, അസിസ്റ്റന്റ് ഫിനാൻസ് മാനേജർ, സ്വീപ്പർ-ഫുള്‍ ടൈം.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂള്‍ ടീച്ചർ (അറബിക്), എല്‍.പി. സ്കൂള്‍ ടീച്ചർ (മലയാളം മാധ്യമം), സർജന്റ്.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് എൻജിനിയർ, തേർഡ് ഗ്രേഡ് ഓവർസിയർ / തേർഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ, ഓവർസിയർ ഗ്രേഡ് III (സിവില്‍).